കേളകം (കണ്ണൂർ): അക്ഷരങ്ങളെ പ്രണയിച്ച് നിത്യതയിൽ ലയിച്ച മലയോരത്തിൻ്റെ പ്രിയ കവി വർഗ്ഗീസ് ആന്ററണിയുടെ41-ാം പാവന സ്‌മരണയും വെയിൽപ്പൂക്കളുതിർന്ന വഴികളിൽ കവിതാ സമാഹാരത്തിൻ്റെ പ്രകാശന കർമവും ഇന്ന്, ഒക്ടോബർ17 വ്യാഴാഴ്‌ച 3 മണിക്ക്മഞ്ഞളാംപുറം സെൻ്റ് ആൻ്റണീസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തും. മൂന്ന് മണിക്ക് വിശുദ്ധ കുർബ്ബാനയ്ക്ക് കൊട്ടിയൂർ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. സജി പുഞ്ചയിൽ കാർമികത്വം വഹിക്കും. 4 മണിക്ക് പൊതുസമ്മേളനം. പ്രശസ്ത
കവി വീരാൻകുട്ടി പുസ്‌തക പ്രകാശന കർമം നിർവഹിക്കും. മഞ്ഞളാംപുറം സെന്റ് ആന്റണീസ് ചർച്ച് വികാരി
ഫാ. ജോർജ്ജ് ചേലമരം അധ്യക്ഷത വഹിക്കും. പുസ്‌തക വിതരണോദ്ഘാടനം ജോയി സെബാസ്റ്റ്യൻ (പ്രസിഡണ്ട്, ഒഴി കൊട്ടിയൂർ) നിർവ്വഹിക്കും. പുസ്‌തകം ഏറ്റുവാങ്ങുന്നത് : കുമാരി ആൻമരിയ വർഗ്ഗീസ്. ഫാ. സജി പുഞ്ചയിൽ (മാനേജർ ഐജെഎം എച്ച്എസ്എസ് കൊട്ടിയൂർ), ജോണി പാമ്പാടിയിൽ ( കേളകം ഗ്രാമപഞ്ചായത്ത് അംഗം),
രാജു ഇടത്തൊട്ടി (പ്രസിഡണ്ട്, യൂണിറ്റി നഗർ റെസിഡൻ്റ്സ് അസോസിയേഷൻ. നാനാനിപ്പൊയിൽ),
തോമസ് എം. യു. (പ്രിൻസിപ്പാൾ ഐജെഎംഎച്ച്എസ്എസ്, കൊട്ടിയൂർ),
ഷാജൻ വി. വി (റിട്ട. എസ്. ഐ. കിളിവാതിൽ ഐജെഎം എച്ച് എസ് എസ്, 82-ാം ബാച്ച് ),
വിനോയ് ഓരത്തേൽ (യൂണിറ്റി നഗര റെസിഡന്റ്സ് അസോസിയേഷൻ) എന്നിവർ പ്രസംഗിക്കും.
കൊട്ടിയൂർ മിഴി കലാസാംസ്കാരിക വേദി,
യൂണിറ്റി നഗർ റെസിഡൻ്റ്സ് അസോസിയേഷൻ, നാനാനിപൊയിൽ, കിളിവാതിൽ ഐജെഎം എച്ച് എസ് എസ് 82 ബാച്ച് എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
A collection of poems on sunflower-strewn paths will be released today.